അന്തിവെയില്‍ പൊന്നുതിരും (ഉള്ളടക്കം) Cover by Aswin Vijayan & Nithya Mammen Ft. Ralphin Stephen

അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്‌
വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില്‍
കണി മഞ്ഞു മൂടുമീ, നവരംഗ സന്ധ്യയില്‍
അരികേ വാ മധു ചന്ദ്രബിംബമേ

കാറ്റിന്‍ ചെപ്പു കിലുങ്ങി ദലമര്‍മ്മരങ്ങളില്‍
രാപ്പാടിയുണരും സ്വരരാജിയില്‍ (കാറ്റിന്‍)
പനിനീര്‍ക്കിനാക്കളില്‍ പ്രണയാങ്കുരം
ഇതു നമ്മള്‍ ചേരും സുഗന്ധ തീരം
അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്‌
വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില്‍

വര്‍ണ്ണ പതംഗം തേടും മൃദു യൌവ്വനങ്ങളില്‍
അനുഭൂതിയേകും പ്രിയസംഗമം (വര്‍ണ്ണ)
കൗമാര മുന്തിരി തളിര്‍ വാടിയില്‍
കുളിരാര്‍ന്നുവല്ലോ വസന്തരാഗം