ദ്വാദശിയില്‍ മണിദീപിക തെളിഞ്ഞു ( മധുരനൊമ്പരക്കാറ്റ് ) Cover Version


ദ്വാദശിയില്‍ മണിദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ
പാരാകെ ഹരിചന്ദനമഴയില്‍
ശ്രീയേന്തും ശുഭ നന്ദനവനിതന്‍ സംഗീതം
(ദ്വാദശിയില്‍ മണിദീപിക)

വാര്‍കുഴലില്‍ നീര്‍കണങ്ങള്‍
മെല്ലെ മെല്ലെ മുത്തുമാല ചാര്‍ത്തുകയായ്
ആശകൾ തേനലയായ്
തുള്ളിത്തുള്ളി എന്റെയുള്ളും പാടുകയായ്
കലാലോലം കണ്ണുകള്‍ കളിച്ചിന്തായ് കല്പന
നറുംതേനോ നിന്‍ സ്വരം
നിലാപ്പൂവോ നിന്‍ മനം
മിഴിക്കോണില്‍ അഞ്ജനം മൊഴിപ്പൂവില്‍ സാന്ത്വനം
കിനാവാകും മഞ്ചലില്‍
വരൂ നീയെന്‍ ജീവനില്‍
ദ്വാദശിയില്‍ മണിദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ