മനസ്സിന്‍ മടിയിലെ മാന്തളിരില്‍ (മാനത്തെ വെള്ളിത്തേര്) Cover by Priya Jerson


മനസ്സിന്‍ മടിയിലെ മാന്തളിരില്‍ മയങ്ങൂ മണിക്കുരുന്നേ
കനവായ് മിഴികളെ തഴുകാം ഞാ‍ന്‍
ഉറങ്ങൂ നീയുറങ്ങൂ (മനസ്സിന്‍)

പകലൊളി മായുമ്പോ‍ള്‍ കുളിരല മൂടുമ്പോള്‍
ഇരുളുവീഴും വഴിയില്‍ നീ തനിയെ പോകുമ്പോള്‍
വിങ്ങുമീ രാത്രിതന്‍ നൊമ്പരം മാറ്റുവാന്‍
അങ്ങകലെ നിന്നു മിന്നും നീ പുണര്‍ന്നൊരീ താരകം (മനസ്സിന്‍)

നിനക്കൊരു താരാട്ട് ഇവളൊരു പൂന്തൊട്ടില്‍
ഇടയിലെന്തേ മിഴിയാകെ ഈറനൂറുന്നു
ഏതുമേ താങ്ങുമീ ഭൂമി ഞാനില്ലയോ
നിന്‍ കനവിന്‍‍ കൂ‍ടെവാഴും
ദേവസംഗീതമാണു ഞാന്‍ (മനസ്സിന്‍)

Presenting you the solo cover version of the evergreen song “Manasin Madiyile Manthaliril” from the movie “Manathe Vellitheru”, Composed by Johnson Master, penned by Shibu Chakravarthi and sung by Vani Jayaram. The cover version is sung by Priya Jerson.