നാടോടിപ്പൂന്തിങ്കൾ മുടിയിൽച്ചൂടി (ഉസ്താദ്) Cover Version by Himna Hilari


Check out the cover version of “Nadodi Poonthinkal” from the movie “Usthad” composed by Vidyasagar, written by Girish Puthencheri, and originally sung by MG Sreekumar and Sujatha Mohan. The cover version is sung by Himna Hilari featuring Shibin Sebastian on Guitars.

 

 

നാടോടിപ്പൂന്തിങ്കൾ മുടിയിൽച്ചൂടി
നവരാത്രിപ്പുള്ളോർക്കുടമുള്ളിൽ മീട്ടി
കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും
പുളിയിലക്കരകസവുമുണ്ടുടുത്തും
പുഴയിന്നൊരു നാടൻ പെണ്ണായോ
കണ്ണാടിച്ചില്ലല തോൽക്കും ഇളനീരിൻ തീരാമധുരം
എള്ളോളം നുള്ളിയെടുത്തോട്ടേ ഞാൻ
മാറോളം മുങ്ങിനിവർന്നോട്ടേ (നാടോടി..)

പാരിജാതം പൂത്തിറങ്ങും പാതിരാത്തീരത്തെന്മുന്നിൽ
വെള്ളിയാമ്പൽത്തിരി കൊളുത്തും തിങ്കളായ് നില്പൂ നീ മാത്രം
ആദ്യമായെൻ കവിളിലേതോ കൂവളപ്പൂക്കൾ കണ്ടു നീ
രാഗതാരം നോക്കി നിൽക്കെ സ്നേഹമായ് തൊട്ടു നിൻ കൈകൾ
നീ മൂളും പാട്ടിൽ മുങ്ങി നീ നീട്ടും മുത്തം വാങ്ങി
ആരും കാണാതുള്ളിന്നുള്ളിൽ താളം തുള്ളീ സ്വപ്നങ്ങൾ (നാടോടി…)

നാട്ടുമാവിൻ കൊമ്പിലേതോ കോകിലം ചൊല്ലീ സല്ലാപം
കാറ്റു കാണാക്കുരുവി പാടി മംഗളം നാളെ മാംഗല്യം
താമരപ്പൂംതുമ്പി പോലെ ചന്ദനക്കുളിരിൽ നീരാടാൻ
പെൺ കിടാവെ നീ വരുമ്പോൾ നെഞ്ചിലെ താലപ്പൊലി വേണം
അരയന്നത്തൂവലിലണിയാൻ നറുമഞ്ഞിൻ തുള്ളികൾ വേണം
നാണം മൂടും കണ്ണൊന്നെഴുതാൻ
ആരും കാണാകാർമുകിലിൻ മഷി വേണം (നാടോടി..)