ഒരു രാജമല്ലിവിടരുന്നപോലെ (അനിയത്തിപ്രാവ് ) Cover by Anju Joseph


The original song is composed by Ouseppachan sir, lyrics by S. Ramesan Nair and sung by M.G. Sreekumar for the film Aniyathipravu. This cover version is sung by Aju Joseph.

 

Production : Anju Joseph & Team
Vocals : Anju Joseph
Music Production & Mix : Jince Mathew, RJ Media
Guitars : Abin Sagar
Mastered by : Blake La Grange , Mercury Studios
DOP : Sunil Karthikeyan
Editor : Shafeeque VB
Colorist : Bilal, Studio 24se7en
Recorded at : My Studio, Home Jam Room.
Recording Engineer : Akshay Kakkoth
Special Thanks : Blesson, Alex T.J

ഒരു രാജമല്ലിവിടരുന്നപോലെ
ഇതളെഴുതിമുന്നിലൊരു മുഖം
ഒരു ദേവഗാനമുടലാര്‍ന്നപോലെ
വരമരുളിയെന്നിലൊരു സുഖം
കറുകനാമ്പിലും മധുകണം
കവിതയെന്നിലും നിറകുടം
അറിയുകില്ല നീയാരാരോ
(ഒരു രാജമല്ലി………)

ഉണര്‍ന്നുവോ മുളംതണ്ടിലൊരീണം
പൊഴിഞ്ഞുവോ മണിച്ചുണ്ടിലിന്നൊരു തേന്‍കണം
തനിച്ചുപാടിയപാട്ടുകളെല്ലാം
നിനക്കു ഞാനെന്റെ നൈവേദ്യമാക്കി
കൂടെവിടെ മുല്ലക്കാടെവിടെ
ചെല്ലക്കാറ്റിനോടാക്കഥ പറയുകില്ലേ?
(ഒരു രാജമല്ലി…….)

തെളിഞ്ഞുവോ കവിള്‍ച്ചെണ്ടിലും നാണം
അലിഞ്ഞുവോ കിളിക്കൊഞ്ചല്‍ കേട്ടനെഞ്ചകം
നിറഞ്ഞുതൂവിയ മാത്രകളെല്ലാം
നിനക്കായ് വെണ്മണി മുത്തുകളാക്കി
താമരയില്‍ കന്നിപ്പൂവിതളില്‍
എന്നെച്ചേര്‍ത്തൊന്നു പുല്കിനീ മയങ്ങുകില്ലേ?
(ഒരു രാജമല്ലി…….)