ഒരു രാജമല്ലിവിടരുന്നപോലെ (അനിയത്തിപ്രാവ് ) Cover Ft. Robin Radhakrishnan & Dayyana


Check out the cover version of the evergreen song “Oru Rajamalli Vidarunna Pole” composed by Ouseppachan Sir, originally sung by MG Sreekumar, and lyrics by S Rameshan Nair from the movie “Aniyathipravu”. The cover version is sung by Crishna.

 

 

Music: Crishna & Cut-a-vibe
DOP: Venu Sasidharan Lekha
Cast: Dr. Robin Radhakrishnan & Dayyana Bint Hameed
Thanks: Varia Cafe, Trivandrum

ഒരു രാജമല്ലിവിടരുന്നപോലെ ഇതളെഴുതിമുന്നിലൊരു മുഖം
ഒരു ദേവഗാനമുടലാര്‍ന്നപോലെ വരമരുളിയെന്നിലൊരു സുഖം
കറുകനാമ്പിലും മധുകണം
കവിതയെന്നിലും നിറകുടം
അറിയുകില്ല നീയാരാരോ
(ഒരു രാജമല്ലി………)

ഉണര്‍ന്നുവോ മുളംതണ്ടിലൊരീണം
പൊഴിഞ്ഞുവോ മണിച്ചുണ്ടിലിന്നൊരു തേന്‍കണം
തനിച്ചുപാടിയപാട്ടുകളെല്ലാം
നിനക്കു ഞാനെന്റെ നൈവേദ്യമാക്കി
കൂടെവിടെ മുല്ലക്കാടെവിടെ
ചെല്ലക്കാറ്റിനോടാക്കഥ പറയുകില്ലേ?
(ഒരു രാജമല്ലി…….)

തെളിഞ്ഞുവോ കവിള്‍ച്ചെണ്ടിലും നാണം
അലിഞ്ഞുവോ കിളിക്കൊഞ്ചല്‍ കേട്ടനെഞ്ചകം
നിറഞ്ഞുതൂവിയ മാത്രകളെല്ലാം
നിനക്കായ് വെണ്മണി മുത്തുകളാക്കി
താമരയില്‍ കന്നിപ്പൂവിതളില്‍
എന്നെച്ചേര്‍ത്തൊന്നു പുല്കിനീ മയങ്ങുകില്ലേ?
(ഒരു രാജമല്ലി…….)