തനിയെ മിഴികൾ തുളുമ്പിയോ (ഗപ്പി) Unplugged Cover Version


 

Arranged and Programming: Aswin Vijayan
Mix and Master: Sabari Gireesh Tunes Room
Vocals: Aswin Vijayan, Bharath Sajikumar, Libin Scaria
Video Editing: Dany
Content: J. Mathews
Media Manager: Jevin Varghese
Conceptualized by: Solomon Thomas

തനിയെ മിഴികൾ തുളുമ്പിയോ
വെറുതെ മൊഴികൾ വിതുമ്പിയോ
മഞ്ഞേറും വിണ്ണോരം മഴമായും പോലെ
കുഞ്ഞോമൽ കണ്ണോരം കണ്ണീരും മായേണം

നെഞ്ചോരം കുന്നോളം ചേലേറും
കനവുകളുമൊരുപിടി
കാവലായി വഴി തേടണം
ഒരു മാരിവിൽ ചിറകേറണം
ആശ തൻ തേരിതിൽ പറന്നു വാനിൽ
നീ ഉയരണം
ഇടനെഞ്ചിൽ മുറിവാറണം
ഇരു കണ്ണിലും മിഴിവേറണം
നന്മകൾ പൂക്കുമീ
പുലരി തേടി നീ ഒഴുകണം

അകതാരിലെ ചെറു തേങ്ങൽ മാഞ്ഞിടും
തിരി നീറ്റുമീ കുളിരോർമ്മകൾ
തിരികെ വരും

ഇരാവാകവേ പകലാകവേ കവിളത്തു നിന്റെയീ
ചിരി കാത്തിടാൻ ഇതുവഴി ഞാൻ
തുണയായി വരാം ഇനിയെന്നുമേ കുട നീർത്തിടാം
തണലേകിടാം
ഒരു നല്ല നേരം വരവേറ്റിടാം

കുഞ്ഞോമൽ കണ്ണോരം കണ്ണീരും മായേണം
നെഞ്ചോരം കുന്നോളം ചേലേറും
കനവുകളുമൊരുപിടി
കാവലായി വഴി തേടണം
ഒരു മാരിവിൽ ചിറകേറണം
ആശ തൻ തേരിതിൽ പറന്നു വാനിൽ
നീ ഉയരണം
ഇടനെഞ്ചിൽ മുറിവാറണം
ഇരു കണ്ണിലും മിഴിവേറണം
നന്മകൾ പൂക്കുമീ
പുലരി തേടി നീ ഒഴുകണം